ആന ചരിഞ്ഞതാണോ? അതോ വര്‍ഗവിവേചനമാണോ വിഷയം; കറുപ്പുനിറം പൂശിയെത്തിയ തമന്നയോട് ആരാധകര്‍

കഴുത്തിലും കവിളിലും കറുപ്പുനിറം പൂശി നടി തമന്ന സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. വര്‍ഗവിവേചനത്തെ എതിര്‍ത്തു കൊണ്ട് ഓള്‍ ലിവ്‌സ് മാറ്റര്‍ എന്ന ഹാഷ്ടാഗും ഒരു കുറിപ്പും ചേര്‍ത്താണ് താരത്തിന്റെ ട്വീറ്റ്. എന്നാല്‍ പോസ്റ്റിലൂടെ എന്താണ് ഉദ്ദേശിച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു ഭക്ഷിച്ച് ചരിഞ്ഞതാണോ അതോ അമേരിക്കയിലെ വര്‍ഗ വിവചനമാണോ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. കാര്യം വിശദമാക്കുക അല്ലെങ്കില്‍ ട്വീറ്റ് പിന്‍വലിച്ച് മാപ്പു പറയണമെന്നും ആരാധകര്‍ കുറിക്കുന്നു.

അതേസമയം വെളുക്കാനും മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ള തമന്ന ഇത്തരമൊരു ചിത്രവുമായി രംഗത്തെത്തിയതില്‍ അത്ഭുതപ്പെടുന്നു എന്നും ചിലര്‍ കമന്റുകള്‍ പങ്കുവച്ചിട്ടുണ്ട്.

tamannaah troll

tamannaah troll