ഈ 'അമ്മ'യില്‍ നിന്ന് തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അതിജീവിത

 

വിജയ് ബാബു വിഷയത്തില്‍ അമ്മ സംഘടനയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി അതിജീവിതയായ യുവനടി. അമ്മയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന സന്ദേശമാണ് അവര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

 

മാലാ പാര്‍വ്വതിയുടെ രാജി നടപടിക്ക് പിന്നാലെയാണ് വിജയ് ബാബുവിന്റെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയുമായ യുവതി അമ്മക്കെതിരെ രംഗത്ത് വന്നത്. just belive your own amma, not any other, അതായത്, ലോകത്ത് സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത്’ എന്നാണ് യുവതി പറയുന്നത്. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെ ആണ് യുവനടി ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല അമ്മയില്‍ നിന്ന്
രാജിവെച്ച മാല പാര്‍വതിയെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

നടിയെ വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്ന പരാതിക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടിവ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യാനും നടനെതിരെ നടപടി സ്വീകരിക്കാനും കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ നടനെ പിന്തുണക്കുന്ന സമീപനമാണ് സംഘടന സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വ്വതി അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും രാജിവെച്ചത്.