ശ്രീനാഥ് ഭാസിയെ വിലക്കിയേക്കും; തീരുമാനം ഇന്ന് ചേരുന്ന ഫിലിം ചേംബർ യോഗത്തില്‍

അഭിമുഖത്തിനിടെ മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന പരാതിയിൽ ശ്രീനാഥ് ഭാസിയെ വലക്കിയേക്കും. ഇന്ന് ചേരുന്ന ഫിലിം ചേംമ്പർ യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. പുതിയ സിനിമയിൽ അഭിനയിക്കുന്നത് താൽക്കാലികമായി വിലക്കിയേക്കുമെന്നാണ് സൂചന.

സംഭവത്തിൽ അവതാരക ഫിലിം ചേംബറിനും, വനിതാ കമ്മീഷനിലും പരാതി നൽകിയിരുന്നു. ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയിൽ ആരോപിക്കുന്നത്.

ശ്രാനാഥ് ഭാസിയും, ‘ചട്ടമ്പി’ സിനിമയുടെ സംവിധായകനും നിർമ്മാതാവും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. അതേ സമയം പരാതിയിൽ ചോദ്യം ചെയ്യലിനെത്തിയ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ , പൊതുസ്ഥലത്ത് അസഭ്യം പറയുക എന്നീ വകുപ്പുകൾ ചുമത്തിയാണ്  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.