'സമാന്ത ചെറുനാരങ്ങ, തൃഷ മുന്തിരി, എനിക്ക് മുമ്പില്‍ ഒന്നുമല്ല'; അവഹേളന പരാമര്‍ശങ്ങള്‍ നടത്തിയ ശ്രീ റെഡ്ഡിക്കെതിരെ ആരാധകര്‍

തെന്നിന്ത്യന്‍ താരസുന്ദരികളായ സമാന്ത, തൃഷ എന്നിവര്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി. “”സമാന്ത ചെറുനാരങ്ങ, തൃഷ മുന്തിരി, എനിക്ക് മുന്നില്‍ ഒന്നുമല്ല”” എന്നാണ് ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ ഫോട്ടോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഇതോടെ നടിക്കെതിരെ ഇവരുടെ ആരാധകരും രംഗത്തെത്തി.

ഇത്തരം തരംതാഴ്ന്ന, നാണംകെട്ട കമന്റുകള്‍ നിര്‍ത്തൂ എന്നും ആരാധകര്‍ ശ്രീ റെഡ്ഡിക്കെതിരെ കുറിച്ചു. നേരത്തെ അമല പോളിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ശ്രീ റെഡ്ഡി പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രമുഖ നിര്‍മ്മാതാക്കളും സംവിധായകരും തന്നെ കാസ്റ്റിംഗ് കൗച്ചിനിരയാക്കിയതായും ശ്രീ റെഡ്ഡി തുറന്നു പറഞ്ഞിരുന്നു.

നാനി, വിശാല്‍, രാഘവ ലോറന്‍സ്, സുന്ദര്‍ സി, കൊരട്ടാല ശിവ, വിശാല്‍, അഭിറാം ദഗുബതി എന്നിവര്‍ക്കെതിരെയും വിവാദപരമായ പരാമര്‍ശങ്ങള്‍ നടി നടത്തിയിരുന്നു.

Read more