‘ആരെങ്കിലും വേഗം എനിക്ക് രണ്ടു ടിക്കറ്റ് എടുത്ത് തരണേ’..’ബിഗിൽ’ ട്രെയിലർ കണ്ട ആവേശത്തിൽ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം റസ്സൽ അർണോൾഡ്

തെറി, മെര്‍സല്‍ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്ലി- വിജയ് ടീം ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. ഫുട്‌ബോള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലർ കണ്ട സന്തോഷവും ആവേശവും ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കുകയാണ് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം റസ്സൽ അർണോൾഡ്.

തന്നെ തമിഴ് സിനിമാ ലോകം പരിചയപ്പെടുത്തിയ സുഹൃത്തിനോട് നന്ദി പറഞ്ഞു കൊണ്ടാണ് റസ്സൽ അർണോൾഡ് തന്റെ കുറിപ്പ് തുടങ്ങുന്നത്. വിജയ്‌യുടെ മുൻ കഥാപാത്രങ്ങൾ എല്ലാം മാസ്സ് ആയിരുന്നു. എന്നാൽ ഈ ട്രെയിലർ നൽകിയ ആവേശം പറഞ്ഞറിയിക്കാൻ ആവില്ല. ദീപാവലിക്ക് എനിക്ക് ആരെങ്കിലും രണ്ടു ടിക്കറ്റുകൾ തരണം എന്ന ആവശ്യത്തോടെയാണ് റസ്സൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സ്പോർട്സ് മൂവി ആണ് ബിഗിൽ. നേരത്തെ ഷാറുഖ് ഖാനും ഈ ട്രെയിലറിനെ പുകഴ്ത്തി രംഗത്തു വന്നിരുന്നു. ദീപാവലി റീലീസ് ആയി ബിഗിൽ ലോകം മുഴുവൻ ഉള്ള തീയറ്ററുകളിൽ എത്തും.