ഇതിഹാസം വിട പറഞ്ഞു, അങ്ങ് ജീവിച്ച കാലഘട്ടത്തില്‍ തന്നെ ജീവിക്കാന്‍ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാലോകം

എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തിയതി എസ്പിബി കോവിഡ് മുക്തനായെങ്കിലും പ്രമേഹസംബന്ധമായ പ്രശ്‌നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശ ഡോക്ടര്‍മാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഉച്ചയ്ക്ക് 1:04- ഓടെ മരണം സ്ഥിരീകരിച്ചതായി എസ് പി ബിയുടെ മകന്‍ മാധ്യമങ്ങളെ അറിയിച്ചു.

സംഗീത ഇതിഹാസം വിടവാങ്ങിയതില്‍ വിങ്ങി താരങ്ങളും ആരാധകരും. “”ഇതിഹാസം വിട പറഞ്ഞു. അങ്ങ് ജീവിച്ച കാലഘട്ടത്തില്‍ തന്നെ ജീവിക്കാന്‍ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു. ദേഹം മാത്രമേ വിട്ടുപിരിയുന്നുള്ളു . അങ്ങയുടെ മരിക്കാത്ത ശബ്ദമാധുര്യയിലൂടെ അങ്ങ് ജീവിക്കുന്നു, ഇനി വരുന്ന തലമുറകള്‍ക്കും വേണ്ടി… റെസ്റ്റ് ഇന്‍ പീസ്”” എന്നാണ് നടന്‍ ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/JayaramActor/posts/1704435023067691

താരങ്ങളെല്ലാം എസ്പിബിക്ക് ആദാരഞ്ജലികള്‍ അര്‍പ്പിച്ചെത്തി. സിനിമാ പിന്നണി ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ എസ്പിബി തിളങ്ങി. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ബാലസുബ്രഹ്മണ്യം ജനിച്ചത്. 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം.

https://www.facebook.com/PrithvirajSukumaran/posts/3313194418735599

എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്പിബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടി കടല്‍പ്പാലം എന്ന ചിത്രത്തിലാണ്. ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം നേടി അദ്ദേഹം.

https://www.facebook.com/actorchembanvinodjose/posts/3825326560828590

യേശുദാസിനു ശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡ് 24 തവണയും, മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 തവണയും 4 വട്ടം തമിഴ്‌നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം നേടി.

https://www.facebook.com/NivinPauly/posts/3215938925142361

https://www.facebook.com/ActorTovinoThomas/posts/3992917600738231

https://www.facebook.com/AntonyVarghese4u/posts/2562734107280538