'കറുത്ത ജീവിതങ്ങളെ കട്ടെടുക്കരുത്, കലഹിച്ചുണ്ടാക്കുന്ന ഇടങ്ങള്‍ ഞങ്ങള്‍ക്കായി തന്നെ ഒഴിച്ചിടുക'

ഉറൂബിന്റെ “രാച്ചിയമ്മ” എന്ന നോവല്‍ സിനിമയാകുമ്പോള്‍ നടി പാര്‍വതി പ്രധാന വേഷത്തില്‍ എത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റടിച്ച് ഫാന്‍സി ഡ്രസ് നടത്തുന്നു എന്നാണ് വിമര്‍ശനം. “ഡോണ്ട് സ്റ്റീല്‍ അവര്‍ ഫേസസ്” എന്ന ഹാഷ്ടാഗുമായി കാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് ദളിത് ആക്ടിവിസ്റ്റ് ഡോ.ധന്യ മാധവ്. ഇതു ചൂണ്ടിക്കാട്ടി ധന്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

ധന്യയുടെ കുറിപ്പ്…

Rachiyamma is a Dark skinned Woman… ??

രാച്ചിയമ്മ കരിങ്കല്‍ മല പെറ്റെറിഞ്ഞവളെ പോലെ കറുത്തിട്ടാണ്.. കറുത്ത ചായം പൂശിയ വെളുത്ത സ്ത്രീയല്ല എണ്ണക്കറുപ്പുള്ള മിടുക്കി പെണ്ണിനെയാണ് തിരശീലയില്‍ പ്രതീക്ഷിക്കുന്നത് . കറുത്ത ജീവിതങ്ങളെ കട്ടെടുക്കരുത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന കറുപ്പിന്റെ രാഷ്ട്രീയം കറുപ്പിന്റെ അവസരങ്ങള്‍ അര്‍ഹതപ്പെട്ട കലാകാരിയിലേക്കു എത്തട്ടെ. dont steal our lives…
മാറ്റിനിര്‍ത്തപ്പെട്ടിടങ്ങളോട് കലഹിച്ചുണ്ടാക്കുന്ന ഇടങ്ങള്‍ ഞങ്ങള്‍ക്കായി തന്നെ ഒഴിച്ചിടുക എന്ന സാമാന്യ മര്യാദ പ്രൊഫഷണലിസം പാര്‍വതിയില്‍ Parvathy Thiruvothu നിന്ന് പ്രതീക്ഷിക്കുന്നു. ഇനിയും കറുത്ത പെണ്ണുടലുകള്‍ നിങ്ങളെ address ചെയ്യും ??

Rachiyamma_Makeover
Join the campaign ??
No Edit No Filter Pic

No_more_Fake_faces
Dont_steal_our_faces

സ്മിത സുമതി കുമാര്‍, അലീന ആകാശമിഠായി, അഡ്വ.കുക്കു ദേവകി, ഉമ സിതാര, അനു ഇന്ദ്രന്‍, ചിഞ്ചു സോര്‍ബ റോസ, എസ്.കവിത, രജനി പാലംപറമ്പില്‍, തനു തമ്പി, ഡിംപിള്‍ റോസ് തുടങ്ങിയവരും ശക്തമായ നിലപാടറിയിച്ച് കാമ്പയിനിലുണ്ട്.

കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന കറുപ്പിന്റെ രാഷ്ട്രീയവും അവസരങ്ങളും പാര്‍വതിയെ പോലെ പ്രൊഫഷണല്‍ ആയ നടി മനസ്സിലാക്കുമെന്ന പ്രതീക്ഷയിലാണ് രംഗത്തിറങ്ങിയതെന്നാണ് ഇവരുടെ പക്ഷം.