നടി രേവതിയുടെ കുഞ്ഞിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയ വിവരം മൂന്ന് വര്‍ഷം മുമ്പാണ് രേവതി പാരന്റ് സര്‍ക്കിള്‍ എന്ന പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
ഭര്‍ത്താവ് സുരേഷ് മേനോനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു രേവതി ഈ തീരുമാനം എടുത്തത്. ആദ്യം ഒരു കുഞ്ഞിനെ ദത്തെടുക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ അത് നടന്നിരുന്നില്ല. അതിന് ശേഷമാണ് ഒരു ഡോണറുടെ സഹായത്തോടെ ഐവിഎഫ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് രേവതി മുമ്പ് വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് രേവതിയുടെ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടിയും രേവതി കൊടുത്തിരുന്നു. താന്‍ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
Read more
ഒരു കാര്യം പറയാം ഇവള്‍ തന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ എന്നാണ് രേവതി പറഞ്ഞത്. ജീവിതത്തില്‍ അമ്മയാകുന്നതും അമ്മയായി അഭിനയിക്കുന്നതും രണ്ടും രണ്ടാണ്. മഹിയുടെ അമ്മയായത് തനിക്ക് ഒരു പുനര്‍ജ്ജന്മം പോലെയാണ്. എന്റെ റോള്‍ തന്നെ മാറ്റി മറിച്ചാണ് മഹിയുടെ ജനനം എന്നും താരം പറഞ്ഞിരുന്നു.