ജോജുവും ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളാകുന്ന സ്റ്റാർ; ചിത്രീകരണം ആരംഭിച്ചു

Advertisement

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമിക്കുന്ന ‘സ്റ്റാർ’ എന്ന  സിനിമയുടെ  ചിത്രീകരണം ആരംഭിച്ചു.

ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്ജ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ഷീലു എബ്രഹാം ആണ് നായിക.

കോവിഡ് നിയമങ്ങൾ പാലിച്ച് എറണാകുളത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സുവിൻ സോമശേഖരൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ തരുൺ ഭാസ്‌ക്കർ ആണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാദുഷ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. ഒട്ടേറെ മുൻനിര താരങ്ങളും സിനിമയിൽ അണിനിരക്കുന്നതായും റിപോർട്ടുകൾ ഉണ്ട്.