തണ്ണീര്‍മത്തന് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം; നായകന്‍ ആന്റണി വര്‍ഗീസ്

ചാര്‍ളി, ടേക് ഓഫ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് നായകന്‍. വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷത്തെ ഫെഫ്ക ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും മികച്ച തിരക്കഥക്കും അവാര്‍ഡുകള്‍ നേടിയ ‘വേലി ‘ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ ആണ് വിനീത്.

നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വേലിക്ക് പുറമെ ഒരുപാട് പുരസ്‌കാരങ്ങളും പ്രേക്ഷക പ്രശംസയും ലഭിച്ച ‘നിലം, വീഡിയോമരണം’ എന്നീ ഹ്രസ്വചിത്രങ്ങളും സംവിധാനം വിനീത് ചെയ്തിട്ടുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും സംവിധായകന്‍ ഗിരീഷ് എഡി യും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വരുണ്‍ ധാരയാണ്. ഉടന്‍ ഷൂട്ടിങ് ആരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു.