കൂടെ അഭിനയിച്ചാല്‍ 20 കോടി രൂപ തരാമെന്ന് ചിരഞ്ജീവി, പണം തന്നാല്‍ അഭിനയിക്കില്ലെന്ന് സല്‍മാന്‍, ഞെട്ടി നിര്‍മ്മാതാക്കള്‍

മോഹന്‍ലാല്‍-പൃഥ്വിരാജ് സൂപ്പര്‍ ഹിറ്റ് ചിത്രം ‘ലൂസിഫര്‍’ െതലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറി’ല്‍ ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. സിനിമയ്ക്ക് സല്‍മാന്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ നിര്‍മ്മാതാക്കളെ ഞെട്ടിച്ചുകൊണ്ട് തനിക്ക് ഒരു രൂപ പോലും പ്രതിഫലം വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 20 കോടി രൂപ നല്‍കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാല്‍ പണം തന്നാല്‍ താന്‍ ഈ സിനിമയില്‍ അഭിനയിക്കില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ചിരഞ്ജീവിയും സല്‍മാന്‍ ഖാനും തമ്മില്‍ പതിറ്റാണ്ടുകളുടെ സൗഹൃദമാണുള്ളത്.

പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളിലാണ് സല്‍മാന്‍ ഖാന്‍ എത്തുക. എന്നാല്‍ ഇതേ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കില്‍ അവതരിപ്പിക്കുക. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്.

Read more

എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ പുനരവതരിപ്പിക്കുന്നത്. ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത്.