സാബു പഴയ സാബുമോനല്ല, മൂക്കത്ത് വിരല്‍ വെച്ച് സോഷ്യല്‍ മീഡിയ

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നടന്‍ സാബുമോനെ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ. 2002-ല്‍ ‘നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്ന സിനിമയിലൂടെയാണ് സാബുമോന്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ചെറിയൊരു വേഷത്തിലാണ് സാബുമോന്‍ എത്തിയത്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘അയ്യപ്പനും കോശിയി’ലൂടെ പൃഥ്വിരാജിനൊപ്പം സാബുമോന്‍ വീണ്ടും തിരിച്ചെത്തുകയാണ്. നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലെ ലുക്കും അയ്യപ്പനും കോശിയിലെ ലുക്കും കണ്ടാണ് സോഷ്യല്‍ മീഡിയ മൂക്കത്ത് വിരല്‍ വച്ചിരിക്കുന്നത്.

പൃഥ്വിരാജും ബിജു മേനോനുമാണ് ‘അയ്യപ്പനും കോശിയും’ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സച്ചി സംവിധാനം ചെയ്യുന്ന ചിത്രം രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.