ആര്‍ജെ ബാലാജിയുടെ നായികയാകാന്‍ നയന്‍താര; ‘മൂക്കുത്തി അമ്മന്‍’ ഉടന്‍

ആര്‍ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രം ‘മൂക്കുത്തി അമ്മനി’ല്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായെത്തും. ചിത്രത്തിന്റെ കഥ കേട്ട് നയന്‍താര സമ്മതം അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലാജി തന്നെയാണ് തിരക്കഥ ഒരുക്കുന്നതും. എന്നാല്‍ ചിത്രത്തില്‍ ബാലാജിയുടെ നായികയായല്ല നയന്‍സ് എത്തുക.

മൂക്കുത്തി അമ്മന്‍ എന്ന പേര് കേട്ട് ഭക്തി കഥയാകുമെന്ന് തോന്നുമെങ്കിലും സറ്റയറായാണ് ചിത്രം ഒരുക്കുന്നത്. ബാലാജി ആദ്യമായി നായകനായെത്തിയ ‘എല്‍കെജി’ എന്ന ചിത്രം നിര്‍മ്മിച്ച ഇശരി ഗണേശ് തന്നെയാണ് മൂക്കുത്തി അമ്മനും നിര്‍മിക്കുന്നത്.

നവംബര്‍ 10ന് നടക്കുന്ന ഇന്ത്യ-ബഗ്ലാദേശ് ടി20 മാച്ചിനിടെ ഔദ്യോഗികമായി ചിത്രം അനൗണ്‍സ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനികാന്ത് നായകനാകുന്ന മുരുഗദോസ് ചിത്രം ‘ദര്‍ബാര്‍’ ആണ് നയന്‍താരയുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.