‘നൻപകൽ നേരത്ത് മയക്കം’; മകന്റെ വിഡീയോ പങ്കുവെച്ച് രമേശ് പിഷാരടി

മിമിക്രിയിലൂടെയെത്തി മലയാള സിനിമയുടെഭാ​ഗമായ താരമാണ് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. പോസ്റ്റുകൾക്ക് പിഷാരടി നൽകുന്ന ക്യാപ്ഷനുകൾ തന്നെയാണ് അതിനുകാരണം. ഇപ്പോഴിതാ പിഷാരടി പങ്കുവച്ച മകന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ഉറക്കം തൂങ്ങി കണ്ണടയുന്ന മകന്റെ വീഡിയോയാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ‘നൻപകൽ നേരത്ത് മയക്കം’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വെെറലായി മാറിക്കഴിഞ്ഞു.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയത്. കുഞ്ചാക്കോ ബോബൻ, രചനാ നാരായണൻകുട്ടി, കനിഹ, ശ്വേതാ മേനോൻ ജ്യോത്സന, ദീപ്തി വിധു പ്രതാപ്, ബീന ആന്റണി തുടങ്ങിയ നിരവധി പേർ വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തി.

Read more

‘അച്ചോടാ.. ഉമ്മ.. ചാച്ചിക്കോടാ..’ എന്ന് കുഞ്ചാക്കോ ബോബൻ കുറിച്ചപ്പോൾ ‘എനിക്ക് പഴയ കണക്ക് ക്ലാസ്സ് ഒക്കെ ഓർമ്മ വരുന്നു’, എന്നാണ് വിധു പ്രതാപ് കമന്റ് ചെയ്തത്