ഫോണ്‍ നമ്പറിന് ആവശ്യപ്പെട്ട് ആരാധകര്‍, ലാന്‍ഡ് ലൈനില്‍ വിളിച്ചാല്‍ മതിയെന്ന് നടി!

Advertisement

ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്ത ആരോധകരോട് രസകരമായ മറുപടി പറഞ്ഞ് തമിഴ് താരം റെയ്‌സ വില്‍സന്‍. ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ വന്ന് വെള്ളിത്തിരയിലേക്കെത്തിയ താരമാണ് റെയ്‌സ. തന്റെ ഫോണ്‍ നമ്പറിനായി നിരന്തരം ശല്യം ചെയ്ത ആരാധകര്‍ക്ക് നല്‍കിയ മറുപടി കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ലോകം.

‘ലാന്‍ഡ് ലൈനില്‍ വിളിക്കു’ എന്നാണ് റെയ്‌സ ട്വിറ്ററില്‍ തന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ”ലാന്‍ഡ് ലൈനില്‍ വിളിക്കാം നമ്പര്‍ തരൂ”, ”ഇതുവരെ നമ്പര്‍ തന്നില്ലലോ” എന്നൊക്കെയാണ് കമന്റുകള്‍.

ധനുഷ് നായകനായെത്തിയ ‘വിഐപി 2’വിലൂടെയാണ് റെയ്‌സ അഭിനയരംഗത്തേക്ക് എത്തിയത്. ജി.വി. പ്രകാശ് നായകനാകുന്ന ‘കാതലിക്ക യാരുമില്ലൈ’, ‘ആലീസ്’ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.