'ഒടിയനു'മായി പ്രിയനന്ദനും; മോഹന്‍ലാലിനെ വെല്ലുന്ന നായകന്‍ ആരായിരുക്കുമെന്ന് ആരാധകര്‍ക്ക് ആകാംക്ഷ

മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ മറ്റൊരു “ഒടിയന്‍” വാര്‍ത്ത പുറത്തു വരികയാണ്. സംവിധായകന്‍ പ്രിയനന്ദന്‍ മറ്റൊരു ഒടിയനുമായി എത്താനൊരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2013 ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഇങ്ങനെയൊരു ചിത്രം പ്രിയനന്ദനന്‍ ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നായകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രിയനന്ദന്റെ ഒടിയന്‍ ഉടന്‍ ഉണ്ടാകും.

സിനിമയുടെ ഒരു പോസ്റ്ററും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. “പി.കണ്ണന്‍കുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര അവിഷ്‌ക്കാരത്തിന് ഞാന്‍ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികള്‍ വീണ്ടും അടയിരിക്കാനായി കൂടുകള്‍ കൂട്ടുന്നത്.”-പ്രിയനന്ദനന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.. 2002-ല്‍ കറന്റ് ബുക്‌സ് സുവര്‍ണജൂബിലി നോവല്‍ അവാര്‍ഡ് നേടിയ കൃതിയാണ് ഒടിയന്‍. മോഹന്‍ലാലിന്റെ ഒടിയന്‍ വൈകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ വാര്‍ത്ത എത്തുന്നത്.

പി. കണ്ണന്‍കുട്ടിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയനന്ദനന്‍ പറയുന്നു. സിനിമയുടെ തിരക്കഥ ജിനു എബ്രഹാം ആണ്. ഛായാഗ്രഹണം ഹരി നായര്‍.

https://www.facebook.com/priyanandanan.tr/posts/1634495856589352?pnref=story