പ്രിയാ വാര്യര്‍ തെലുങ്കിലേക്ക്; നായികയായെത്തുന്നത് ടോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തില്‍

അഡാര്‍ ലൗ ഫെയിം ബോളിവുഡിന് പുറമേ ടോളിവുഡിലേക്കും. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നിതിന്റെ നായികയായാണ് ചിത്രത്തില്‍ നടി വേഷമിടുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്‍ ചന്ദ്രശേഖര്‍ യെലെറ്റിയാണ് ചിത്രം ഒരുക്കുന്നത്. നിതിന്‍ ചിത്രത്തില്‍ നായകനായി എത്തുന്നു. പ്രിയ വാര്യര്‍ക്ക് പുറമെ രാകുല്‍ പ്രീത് സിംഗും നായികയായിട്ടുണ്ട്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരു അഡാര്‍ ലൌവിന് ശേഷം ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. അതിനു ശേഷം ലൌവ് ഹാക്കേഴ്‌സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയായത്.

മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം. ലക്‌നൌ, ദില്ലി,ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷന്‍.