പൃഥ്വിരാജും മംമ്ത മോഹന്‍ദാസും വീണ്ടും ഒന്നിക്കുന്നു, ഒപ്പം ഉണ്ണി മുകുന്ദനും; രവി കെ. ചന്ദ്രന്റെ 'ഭ്രമം' ഉടന്‍

പൃഥ്വിരാജ് സുകുമാരന്‍, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് “ഭ്രമം” എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നതും.

ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 27 ന് എറണാകുളത്ത് ആരംഭിക്കും. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ശരത് ബാലന്‍ ആണ്.

ജേക്‌സ് ബിജോയ് സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, അസ്സോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷ്റഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റില്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍.

Read more

മലയാളം, തമിഴ്, ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചയാളാണ് രവി കെ. ചന്ദ്രന്‍. ആയുധ എഴുത്ത്, ബോയ്സ്, ബ്ലാക്ക്, സാവരിയ, ഏഴാം അറിവ്, ഗജനി, ദ കിംഗ്, കണ്ണെഴുതി പൊട്ടും തൊട്ട്, പഹേലി, ഫനാ
തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് രവി കെ. ചന്ദ്രന്‍.