ഇത് ചെയ്തവന്‍ ആരായാലും, അവന്‍ ആളൊരു പുലിയാ; ‘ബ്രദേഴ്‌സ് ഡേ’ സക്‌സസ്സ് ടീസര്‍

നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ഓണക്കാലത്ത് നല്ല പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ സക്‌സസ്സ് ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മികച്ച സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന ടീസറിന് അരലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്.

വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, , മഡോണ സെബാസ്റ്റ്യന്‍, മിയ ജോര്‍ജ്ജ്, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഫോര്‍ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.