പ്രതീക്ഷിക്കുന്നത് ആയിരം കോടി, ബോക്‌സോഫീസില്‍ മത്സരം; ക്ലാഷ് റിലീസിന് ഒരുങ്ങി 'ആടുജീവിത'വും 'ലിയോ'യും

ആടുജീവിതം എന്ന നോവല്‍ സമ്മാനിച്ച തീവ്രത എത്രത്തോളം സിനിമയ്ക്ക് നല്‍കാന്‍ സാധിക്കുമെന്ന് കാണാനായാണ് ഓരോ മലയാളി പ്രേക്ഷകരും ഇപ്പോള്‍ കാത്തിരിക്കുന്നത്. മലയാള സാഹിത്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നതിനപ്പുറം ചിത്രീകരണത്തിന് ഏറ്റവുമധികം കാലദൈര്‍ഘ്യമെടുത്ത സിനിമ കൂടിയാണ് ആടുജീവിതം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 20ന് ആണ് സിനിമ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്.

ഒക്ടോബര്‍ 20ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ കേരളത്തില്‍ വലിയൊരു ബോക്‌സോഫീസ് ക്ലാഷ് ആണ് സംഭവിക്കാന്‍ പോകുന്നത്. സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ്-വിജയ് കോംമ്പോയുടെ ‘ലിയോ’ സിനിമയുടെ റിലീസ് ഒക്ടോബര്‍ 19ന് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ ആടുജീവിതവും എത്തുമ്പോള്‍ വലിയൊരു ക്ലാഷ് റിലീസ് ആണ് ഉണ്ടാവാന്‍ പോകുന്നത്.

Lokesh Kanagaraj drops a fresh still featuring Leo star Vijay on his birthday; thanks latter on his birthday : Bollywood News - Bollywood Hungama

സൂപ്പര്‍ ഹിറ്റ് ആയ ‘വിക്രം’ സിനിമയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ലിയോക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് ലിയോ എന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകര്‍. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ കശ്മീരില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയുടെതായി പുറത്തുവന്ന ടൈറ്റില്‍ ടീസര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. മാസ്റ്റര്‍ സിനിമയ്ക്ക് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്നതിനാല്‍ സിനിമയ്ക്ക് വലിയ ഹൈപ്പും ലഭിച്ചിട്ടുണ്ട്.

Actor Prithviraj and the crew of his upcoming film Aadujeevitham are stuck in Jordan's Wadi Rum | Moviekoop

അതേസമയം, ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവറുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. 30 കിലോയോളം ഭാരം സിനിമയ്ക്കായി പൃഥ്വിരാജ് കുറച്ചിരുന്നു. തന്റെ ഡ്രീം പ്രോജക്റ്റിന്റെ ചിത്രീകരണത്തിനായി സംവിധായകന്‍ ബ്ലെസിക്ക് വേണ്ടി വന്നത് 160ന് മുകളില്‍ ദിവസങ്ങളാണ്. എന്നാല്‍ നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഇത് സാധിച്ചെടുത്തത്. മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വന്ന കൊവിഡ് മഹാമാരിയുമൊക്കെയായിരുന്നു ചിത്രീകരണം വൈകാനുള്ള പ്രധാന കാരണങ്ങള്‍.

2018 ഫെബ്രുവരിയില്‍ പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്റെ തുടക്കം. അതേ വര്‍ഷം തന്നെ ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം ജോര്‍ദ്ദാനില്‍ കുടുങ്ങി. പിന്നീട് 2022 മാര്‍ച്ചിലാണ് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു.

സിനിമയ്ക്ക് വേണ്ടി ഏതറ്റം വരെ പോകുന്ന പൃഥ്വിയും, സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ബ്ലെസിയും, ഇന്ത്യന്‍ സിനിമയ്ക്ക് ഓസ്‌കര്‍ നേടി തന്ന വിസ്മയമായ റഹ്‌മാനും, അഭിമാനമായ റസൂല്‍ പൂക്കുട്ടിയും, ഡോണ്‍, തലാഷ്, അന്താധുന്‍, റയിസ് എന്നീ സിനിമകളുടെ ഛായാഗ്രാഹകന്‍ ആയ കെ യു മോഹനനും കൂടെ ചേരുമ്പോള്‍ ആടുജീവിതം ചരിത്ര വിജയം നേടുമെമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.