'കറങ്ങി തിരിഞ്ഞ് ഒടുവില്‍ വീട്ടിലെത്തി അല്ലേ..?', സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രണവ്

സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രണവ് മോഹന്‍ലാല്‍. അച്ഛന്‍ മോഹന്‍ലാലിനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളാണ് പ്രണവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നടന്‍ വീടിനെ കുറിച്ച് പങ്കുവച്ച പോസ്റ്റിന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

‘കുപ്പായ കയ്യില്‍ തൂങ്ങി പിന്നോട്ട് പിടിച്ചുവലിക്കുന്ന ഒരു കുട്ടിയെ പോലെയാണ് വീട്’ എന്നായിരുന്നു പ്രണവിന്റെ പോസ്റ്റ്. കറങ്ങി നടന്ന് അവസാനം അപ്പുവേട്ടന്‍ വീടെത്തിയല്ലേ, തിരിച്ച് വീട്ടിലേക്ക് വരാനുള്ള പ്ലാന്‍ ആയല്ലേ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

കുഞ്ഞു പ്രണവിനെ നെഞ്ചോടു ചേര്‍ത്ത് ഉമ്മ വയ്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. രാജാവും രാജകുമാരനും എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റ്. മോഹന്‍ലാലും ഈ ചിത്രത്തോട് പ്രതികരിച്ചിരുന്നു.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

തന്റെ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴായി പ്രണവ് പങ്കുവച്ചിട്ടുണ്ട്. ഹൃദയം ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കടക്കം മുഖ്യധാരയില്‍ പ്രത്യക്ഷപ്പെടാത്ത താരപുത്രന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ എന്നും കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)