‘അളിയൻ മാത്‌സിൽ ഇത്ര ഷാർപ്പ് ആയിരുന്നല്ലേ..? ; ചിരി പടർത്തി ‘പ്രകാശന്‍ പറക്കട്ടെ’ ട്രെയിലര്‍

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ ഷാഹിദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രകാശൻ പറക്കട്ടെയുടെ’ ട്രെയ്‌ലർ റിലീസ് ചെയ്തു. മാജിക്ക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്യ്തിരിക്കുന്നത്. പ്രകാശൻ എന്ന കഥാപാത്രത്തെയും അവന്റെ സ്വപ്നങ്ങളെയും കോർത്തിണക്കിയ അവന്റെ ജീവിതമാണ് ചിത്രത്തിൻറെ പ്രമേയം.

ചിത്രം  ഫുൾ ഫാമിലി എന്റെർറ്റൈനെറാണന്നാണ് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാകുന്നത്. ദിലീഷ് പോത്തൻ ആണ് പ്രകാശൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജൂൺ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നത്.

ചായാഗ്രഹണം ഗുരുപ്രസാദ്, എഡിറ്റർരതിൻ രാധാകൃഷ്ണൻ, സൗണ്ട് സിങ്ക് സിനിമ, കല ഷാജി മുകുന്ദ്, ചമയംവിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം സുജിത് സി എസ്, സ്റ്റിൽസ്ഷിജിൻ രാജ് പി, പരസ്യകലമനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ ദിൽ ബാബു, നിർമ്മാണ നിർവ്വഹണം. സജീവ് ചന്തിരൂർ, വാർത്താ പ്രചരണം എ എസ് ദിനേശ്.