'ഭാര്യയ്ക്കും മകള്‍ക്കും മാത്രമേ ജീവിതത്തില്‍ സ്ഥാനമുള്ളോ, അമ്മയ്ക്ക് ഇല്ലേ?'; വിമര്‍ശകന്‍റെ വായടപ്പിച്ച് ടൊവീനോയുടെ മറുപടി

വനിതാദിനത്തോടനുബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വിമര്‍ശനവുമായെത്തിയ വ്യക്തിക്ക് ചുട്ടമറുപടി കൊടുത്ത് നടന്‍ ടൊവിനോ തോമസ്. ഭാര്യ ലിഡിയയുടെയും ഒപ്പം മകളുടെയും ഫോട്ടോ പങ്കുവെച്ച് തന്നെ ഏറ്റവും സ്വാധീനിച്ച വനിതയെന്ന ഹാഷ്ടാഗില്‍ ടൊവിനോ ഷെയര്‍ ചെയ്ത ചിത്രത്തിനു ചുവട്ടിലാണ് ഒരാള്‍ അമ്മയ്ക്ക് ജീവിതത്തില്‍ ഒരു സ്ഥാനവുമില്ലെ എന്ന ചോദ്യവുമായി എത്തിയത്.

ഭാര്യയ്ക്കും മകള്‍ക്കും മാത്രമേ ജീവിതത്തില്‍ സ്ഥാനമുള്ളോ, അമ്മയ്ക്ക് ഇല്ലേ?,”” എന്നായിരുന്നു വിമര്‍ശനം. “”എന്റെ അമ്മ ഒരു സോഷ്യല്‍ മീഡിയയിലും ആക്റ്റീവ് അല്ല. ഞാനമ്മയെ നേരിട്ട് വിഷ് ചെയ്തു, അതാണ് രാവിലെ ഏറ്റവും ആദ്യം ചെയ്ത കാര്യം. നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്, സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്. നിങ്ങള്‍ക്കും അത് ഒന്ന് പരീക്ഷിക്കാവുന്നതാണ്.”” ടൊവീനോ മറുപടിയായി കുറിച്ചു.

https://www.instagram.com/p/B9do_ilDZ8d/?utm_source=ig_web_copy_link

Tovino Thomas, Tovino Thomas photos, Tovino Thomas family photos, ടൊവിനോ തോമസ്, ടൊവിനോ തോമസ് ചിത്രങ്ങൾ, Indian express malayalam, IE Malayalam

Read more

ഫോറന്‍സിക് ആണ് ടൊവീനോ നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മിന്നല്‍ മുരളി അടക്കം നിരവധി ചിത്രങ്ങളാണ് ടൊവീനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലേമീറ്റേഴ്‌സ് ആണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം.