ഹിന്ദിയിൽ മ്യൂസിക് ആൽബം ഒരുക്കി ഒമർ ലുലു; ആൽബത്തിൽ പരീക്കുട്ടിയും

ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രം ഒരുക്കുകയാണ്  ഒമർ ലുലു. അതിനിടയിൽ ഹിന്ദിയിൽ ഒരു മ്യൂസിക് ആൽബവും അദ്ദേഹം തയ്യാറാക്കുന്നുണ്ട്. അതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്.

ഒമർ ലുലുവിന്റെ എല്ലാ ചിത്രങ്ങളുടെയും ഭാഗമായ പരീക്കുട്ടിയും ഈ ആൽബത്തിന്റെ ഭാഗമാകുന്നുണ്ട്. ടി സീരീസിന് വേദനി ഒരുക്കുന്ന ആൽബത്തിന്റെ ഷൂട്ട് ദുബായിലാണ് ചിത്രീകരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് പവർ സ്റ്റാർ. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.

ആക്ഷൻ ത്രില്ലർ ചിത്രമായ പവർ സ്റ്റാർ വേർച്ച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് ആണ് നിർമ്മിക്കുന്നത്. ബാബുരാജ്, റിയാസ് ഖാൻ, അബു സലീം, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.