ഗേ ആയി യേശു, കഞ്ചാവ് വലിച്ച് മേരി; നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസിനെതിരെ പ്രതിക്ഷേധം

യേശുവിനെ സ്വവര്‍ഗ്ഗാനുരാഗിയായി ചിത്രീകരിച്ച് നെറ്റ്ഫ്‌ളിക്‌സ് ക്രിസ്മസ് സ്‌പെഷ്യല്‍ സീരീസ്. “ദ ഫസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്” എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീലിലെ 14 ലക്ഷത്തോളം ക്രിസ്തീയ വിശ്വാസികള്‍ ഒപ്പിട്ട പരാതി നെറ്റ്ഫ്ളിക്സിന് കൈമാറി.

ഡിസംബര്‍ 3നാണ് 46 മിനിറ്റ് വരുന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ വിശുദ്ധ മേരിയെ സ്ഥിരം കഞ്ചാവ് വലിക്കുന്ന വ്യക്തിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. യേശുവിന്റെ ജന്മദിനത്തില്‍ ഇവരുടെ വീട്ടിലെത്തുന്ന ഓര്‍ലാന്‍ഡോ എന്ന സുഹൃത്തുമായുള്ള ബന്ധം സൗഹൃദത്തിന് അപ്പുറത്തുള്ള ഒന്നായാണ് ചിത്രത്തില്‍ കാണിക്കുന്നത്.

ബ്രസീലിലെ പോര്‍ട്ട ഡോസ് ഫണ്ടോസ് എന്ന യൂട്യൂബ് ഗ്രൂപ്പ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “”ബോയ്‌കോട്ട് നെറ്റ്ഫ്‌ലിക്‌സ്”” എന്ന ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.