ധ്യാനിന്റെ 'ക്രഷ്'; വൈറല്‍ അഭിമുഖത്തോട് പ്രതികരിച്ച് നവ്യ നായര്‍

ശ്രീനിവാസന്റെയും കുടുംബത്തിന്റെയും പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി നവ്യ നായരോട് തോന്നിയ ക്രഷിനെ കുറിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ധ്യാനിന്റെ വാക്കുകളോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് നവ്യ നായര്‍.

”ധ്യാനിന് ഇഷ്ടമായിരുന്നെന്ന് അറിഞ്ഞതില്‍ സന്തോഷം. ഞങ്ങള്‍ തമ്മില്‍ പരിചയമില്ല. മോശമായ കാര്യങ്ങള്‍ ഒന്നും പറഞ്ഞില്ല, സന്തോഷമുള്ള കാര്യം തന്നെ” എന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയോട് നവ്യ പ്രതികരിച്ചത്. ഇഷ്ടമുള്ള നടനും നടിയും ആരാണെന്നുള്ള ചോദ്യത്തിന് മറുപടിയായാണ് ധ്യാന്‍ നവ്യ നായരോടുള്ള ക്രഷിനെ കുറിച്ച് തുറന്നു പറഞ്ഞത്.

ഏറ്റവും ഇഷ്ടമുള്ള നടന്‍ മോഹന്‍ലാല്‍. ഇഷ്ടമുള്ള നടി പണ്ട് ശോഭനയും ഇപ്പോള്‍ നവ്യ നായരും എന്നാല്‍ ഇപ്പോള്‍ ഇഷ്ടമില്ല. വെള്ളിത്തിരയുടെ കുറച്ച് പോസ്റ്ററുകളൊക്കെ കണ്ടിരുന്നു പിന്നെ അത് മതിയാക്കി. പൃഥ്വിരാജ് ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്. ഏട്ടനും ഇതുപോലെ തോന്നിയിട്ടുണ്ട്.

Read more

ഏട്ടന്‍ തന്നോട് മീര ജാസ്മിന്‍ നിന്റെ എട്ടത്തിയമ്മയായി വന്നാല്‍ നിനെക്കെന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. മീരാ ജാസ്മിന്‍ തമിഴ് സിനിമയില്‍ ഇഴകി ചേര്‍ന്ന് അഭിനയിച്ചതിനു ശേഷമാണ് എട്ടന്‍ മീരാജാസ്മിനെ വിട്ടത്. താന്‍ നവ്യ നായരെയും വിട്ടു എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.