സാന്റാക്ലോസായി ദിലീപ്, ആരാധകരെ വിസ്മയിപ്പിച്ച് ‘മൈ സാന്റാ’ ഫസ്റ്റ് ലുക്ക്

ദിലീപ് നായകനാകുന്ന ‘മൈ സാന്റാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സാന്റാക്ലോസിന്റെ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം നിഷാദ് കോയ, അജീഷ് ഒ.കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

‘തോപ്പില്‍ ജോപ്പന്‍’, ‘ശിക്കാരി ശംഭു’ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് നിര്‍മാതാക്കളില്‍ ഒരാളായ നിഷാദ് കോയ. ചിത്രത്തില്‍ അനുശ്രീയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവാഗതനായ ജെമിന്‍ സിറിയക് കഥയും തിരക്കഥയും സംഭാഷണമൊരുക്കുന്ന ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടൈമന്റ് എന്ന കമ്പനിയാണ് നിര്‍മ്മിക്കുന്നത്.

ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. ‘ജാക്ക് ഡാനിയേല്‍’ ആയിരുന്നു ദിലീപിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ‘ഉള്‍ട്ട’യാണ് അനുശ്രീയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.