ബിഗ് ബജറ്റ് ത്രില്ലർ ചിത്രം റാമിൽ മോഹൻലാൽ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിൽ; ചിത്രങ്ങള്‍ വൈറല്‍

“ദൃശ്യ”ത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം “റാം”ല്‍ മോഹന്‍ലാല്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളില്‍. കിടിലന്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് കുറച്ചുകൂടി ചെറുപ്പമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തൃഷയാണ്. ജീത്തു ജോസഫിനും മോഹന്‍ലാലിനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം കഴിഞ്ഞ ദിവസം തൃഷ പങ്കുവച്ചിരുന്നു. ഈ ചിത്രത്തില്‍ മറ്റൊരു ലുക്കിലാണ് നടന്‍ പ്രത്യക്ഷപ്പെടുന്നത്. “ഹീ ഹാസ് നോ ബൗണ്ടറീസ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും.

Image may contain: 1 person, beard

എറണാകുളം, ധനുഷ്‌കോടി, ഡല്‍ഹി, ഉസ്ബക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍, കൊളംബോ എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. അഭിഷേക് ഫിലിംസിന്റെ ബാനറല്‍ രമേഷ് പി പിള്ള, സുധന്‍ പി പിള്ള എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. അടുത്ത വര്‍ഷം ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

Image may contain: 5 people, people standing, suit and indoor

Image

Image may contain: 2 people, people smiling, beard

Read more

Image may contain: 2 people, people standing, beard and indoor