സക്കീര്‍ ഭായ്ക്ക് പറ്റുമോ? 38 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല; ഫൈറ്റ് സീന്‍ ചര്‍ച്ചകളില്‍

38 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാതെ മോഹന്‍ലാല്‍. ‘തുടരും’ സിനിമയിലെ സക്‌സസ് ടീസര്‍ എത്തിയതോടെയാണ്, സിനിമയിലെ ഫൈറ്റ് സീന്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഉയര്‍ന്ന് ചാടി വരുന്ന മോഹന്‍ലിന്റെ ദൃശ്യം സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. 1987ല്‍ റിലീസ് ചെയ്ത ‘ഇരുപതാം നൂറ്റാണ്ട്’ ചിത്രത്തിലെ രംഗത്തോട് ചേര്‍ത്തുവച്ചാണ് ഈ രംഗം ആരാധകര്‍ ആഘോഷമാക്കുന്നത്.

സമാനമായി ചിത്രത്തിലും കോണിപ്പടിയില്‍ നിന്ന് ഇത്തരം ഒരു ചാട്ടം മോഹന്‍ലാല്‍ ചെയ്യുന്നുണ്ട്. 38 വര്‍ഷത്തെ ഗ്യാപ്പാണ് ഈ രണ്ടു ചിത്രങ്ങളും തമ്മില്‍ ഉള്ളത്. കാലം ഇത്രയും കഴിഞ്ഞിട്ടും മോഹന്‍ലാല്‍ എന്ന നടനില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അനായാസമായാണ് താരം ഡാന്‍സും ഫൈറ്റും ചെയ്യുന്നത് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ തുടരും ആറ് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അധികം ഹൈപ്പൊന്നും ഇല്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടുകയായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക.

Read more

ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.