ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്ന മമ്മൂക്കയെയും ലാലേട്ടനെയും ഒക്കെ സമ്മതിക്കണം

ഫോറന്‍സിക്കിലൂടെ ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ട താരമാണ് ധനേഷ് ആനന്ദ്. ആദ്യമായി ഫൈറ്റ് സീനൊക്കെ ചെയ്തത് വളരെ ബുദ്ധിമുട്ടിയാണെന്ന് മുന്‍പ് ധനേഷ് ആനന്ദ് തുറന്നുപറഞ്ഞിരുന്നു. അതേസമയം ഫോറന്‍സിക്ക് ചിത്രീകരണ സമയത്തെ വീഡിയോ പങ്കുവെച്ച് നടന്‍ ഫെയ്സ്ബുക്കില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. “സിനിമയില്‍ താരങ്ങള്‍ ഫൈറ്റ് ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ ആലോചിക്കുമായിരുന്നു.

“കൊള്ളാലോ നല്ല രസമുള്ള പരിപാടി ആണല്ലോ എന്ന്”.. നമ്മള് ചെയ്തു നോക്കിയപ്പോഴാ അതിന്റെ അവസ്ഥ മനസിലായത്. ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്ന മമ്മൂക്കയെയും ലാലേട്ടനെയും ഒക്കെ സമ്മതിക്കണം എന്നാണ് ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് ധനേഷ് ആനന്ദ് കുറിച്ചിരിക്കുന്നത്.

Read more

മംമ്ത മോഹന്‍ദാസ്, റീബ മോണിക്ക ജോണ്‍, സൈജു കുറുപ്പ് തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഫോറന്‍സിക്ക് വളരെ കുറച്ച് നാളുകള്‍ മാത്രമാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.