പീറ്റര്‍ ഹെയ്ന്‍ ഇനി സംവിധായകന്‍ , നായകന്‍ മോഹന്‍ലാല്‍

ലോകപ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും മലയാളത്തില്‍ ഒന്നിച്ച ചിത്രം പുലിമുരുകന്‍ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ് ഈ സിനിമ മലയാളത്തില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് വഴി തെളിച്ചു.

Image result for peter hein and mohanlal stunt

ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ നായകനാക്കി ചലച്ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം പീറ്റര്‍ ഹെയ്ന്‍ വെളിപ്പെടുത്തിയത്.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലേക്ക് കൂടി ചിത്രം ഒരുക്കുന്നുണ്ട്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്ന് പുറത്തു വന്നിട്ടില്ല. രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധര്‍ ആയിരിക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ബാഹുബലി, അന്ന്യന്‍, ഏഴാം അറിവ്, രാവണന്‍, ഗജിനി തുടങ്ങി ഒട്ടേറെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് പീറ്റര്‍ ഹെയ്ന്‍.

Image result for peter hein and mohanlal pulimurugan

മരയ്ക്കാര്‍ ആണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ് ചിത്രം. 99 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍ടെയ്ന്‍മെന്‍റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളില്‍ മുതല്‍ മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.