'മിന്നല്‍ മുരളി'യിലെ നിലവിളികള്‍ ചിത്രീകരിച്ചതെങ്ങനെ?; വീഡിയോ പങ്കുവെച്ച് ബേസില്‍ ജോസഫ്

സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ മുഖ്യ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു ചിത്രത്തിന്റെ കൈമാക്സ്. ഇപ്പോഴിതാ ആ രംഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബേസില്‍ ജോസഫാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ബോംബ് ബ്ലാസ്റ്റ് സീനിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ് വീഡിയോ.

രംഗം ചിത്രീകരിക്കുന്നതിന് വേണ്ടിയുള്ള പരിശീലവും പിന്നീട് സെറ്റിലേക്ക് പോകുന്നതുമാണ് വീഡിയോയിലുള്ളത്. മലയാളികളല്ലാത്ത ഒരു കൂട്ടം ആളുകളെയാണ് സീനില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചുകൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ നാലരയോടെ എത്തിത്തുടങ്ങിയിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും ആകാംഷനിറഞ്ഞതും എന്നാല്‍ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിര്‍ത്തുന്നതുമായ സിനിമ ‘മിന്നല്‍ മുരളി’ തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്.

ക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ‘മിന്നല്‍ മുരളി’യുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. ആക്ഷന്‍ ഡയറക്ടര്‍ വ്‌ളാദ് റിംബര്‍ഗ് ആണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ക്രിസ്മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ക്രിസ്മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു.

പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം, കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ്. നെറ്റ്ഫ്‌ളിക്‌സില്‍ ഒരുപാട് കാഴ്ചക്കാരുമായി മുന്നേറുകയാണ് ‘മിന്നല്‍ മുരളി’.

Read more