എന്റെ പേജില്‍ എനിക്കിഷ്ടമുള്ള ചിത്രം ഇടും, വസ്ത്രത്തിന്റെ നീളമളക്കാന്‍ ആര്‍ക്കും സ്വതന്ത്ര്യം നല്‍കിയിട്ടില്ല; വിമര്‍ശകര്‍ക്ക് മീരനന്ദന്റെ മറുപടി

Advertisement

സോഷ്യല്‍ മീഡിയയില്‍ സജീവമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് മീര നന്ദന്‍. അടുത്തിടെ നടി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളുടെ പേരില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. വസ്ത്രത്തിന്റെ നീളം കുറഞ്ഞെന്നും മറ്റുമായിരുന്നു വിമര്‍ശനം ഇപ്പോഴിതാ അത്തരം വിമര്‍ശകരുടെ വായടപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നതെന്നും നടി മീര നന്ദന്‍ പറയുന്നു. തന്റെ വസ്ത്രത്തിന്റെ നീളമളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്നും മീര പറഞ്ഞു മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം.

്. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ ചര്‍ച്ചയായി മാറി. രണ്ട് ദിവസം കഴിഞ്ഞാണ് ആ കാര്യമെല്ലാം അറിയുന്നത്. ആ ഫോട്ടോകള്‍ തന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ നെഗറ്റീവൊന്നും പറഞ്ഞില്ലെന്നും മീര പറഞ്ഞു.

ഒരു പാട് മോശം കമന്റുകള്‍ ചിത്രത്തിന് വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുത്തിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ലെന്ന് മനസിലായില്ലെന്നും മീര പറഞ്ഞു.