മങ്ങിയ നടിയുടെ ചിത്രത്തിന്റെ താഴെ ഏതേലും ഞരമ്പ് കമന്റിടുന്നു അതോടെ ഫേമസായി ചാന്‍സ് കിട്ടുമെന്ന് പരിഹാസം; മറുപടിയുമായി മീര നന്ദന്‍

ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരില്‍ സദാചാരവാദികളുടെ സൈബറാക്രമണം നേരിടേണ്ടി വന്ന നടിയാണ് മീരനന്ദന്‍. ക്രൂരമായി ട്രോളിയവര്‍ക്കും അശ്ലീല കമന്റിട്ടവര്‍ക്കും നടി അന്ന് തക്ക മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ ആ സംഭവത്തിന്റെ പേരില്‍ പരിഹസിച്ചയാള്‍ക്കും വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടി. ഈ മറുപടിയാണ് ആരാധകരുടെ ഇടയില്‍ പുതിയ ചര്‍ച്ച.

നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് യുവാവ് പരിഹാസ കമന്റുമായി എത്തിയത്. “മങ്ങി നില്‍ക്കുന്ന താരം, സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഏതേലും ഞരമ്പ് അതിനു താഴെ കമന്റിടുന്നു, നടി ചുട്ട മറുപടി കൊടുക്കുന്നു, മാധ്യമങ്ങള്‍ അത് വാര്‍ത്തയാകുന്നു…നടിക്ക് ഉടനെ ഫിലിമില്‍ ചാന്‍സ് കിട്ടുന്നു. ശുഭം.”

“ഡ്യൂഡ് വേറെ പണിയൊന്നുമില്ലേ” എന്നാണ് ഈ വിമര്‍ശകനോട് മീരയുടെ ചോദ്യം. മീരയുടെ മറുപടിയെ പിന്തുണച്ച് ആരാധകരും എത്തി. ഇത്തരക്കാരോട് ഇതുപോലെ തന്നെ പെരുമാറമെന്ന് ആരാധകര്‍ പറഞ്ഞു.