“ആറു ദിവസമായി മണ്ണിടിച്ചിലിലും മഞ്ഞുവീഴ്ചയിലും പെട്ടിരിക്കുകയായിരുന്നു”; പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് മഞ്ജു വാര്യര്‍

അപകടസമയത്ത് കൂടെ നിന്നവര്‍ക്കും പിന്തുണയുമായി എത്തിയവര്‍ക്കും നന്ദി പറഞ്ഞ് നടി മഞ്ജു വാര്യര്‍. താനും സംഘവും അര്‍ദ്ധരാത്രിയോടെ മണാലിയില്‍ തിരിച്ചെത്തിയ സന്തോഷവും പൂര്‍ണമായും സുരക്ഷിതരാണെന്നും സന്തോഷത്തോടെ അറിയിക്കുന്നു എന്ന് താരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരവാദിത്വത്തോടെയും നടത്തിയ എല്ലാവര്‍ക്കും നന്ദിയും താരം അറിയിക്കുന്നുണ്ട്. എല്ലാവരുടെയും കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ നാമെല്ലാവരും ഇത്തവണയും ഒരുമിച്ച് നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം കുറിച്ചിട്ടുണ്ട്.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യരും സംഘവും ഛത്രയിലെത്തുന്നത്. ആറ് ദിവസമാണ് ഹിമാലയത്തിലെ ഷിയാഗോരു, ഛത്രു എന്നീ പ്രദേശങ്ങളില്‍ മഞ്ജുവും സംഘവും കുടുങ്ങിക്കിടന്നത്.