റിലീസിനു മുന്‍പ് റെക്കോര്‍ഡിട്ട് മമ്മൂട്ടി ചിത്രം

റിലീസിനു മുന്‍പ് തന്നെ ഒരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിള്‍. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം അടുത്തകാലത്തെ ഏറ്റവും മികച്ച തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്.
സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങും ലാബ് വര്‍ക്കുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.

കൗമാരക്കാരിയായ  പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങളില്‍ പിതാവിന്റെ സുഹൃത്ത് സഹായിക്കാനെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വയനാടായിരുന്നു ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍.