സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുമായി മമ്മൂട്ടി അബുദബിയില്‍

സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ പ്രമോഷനുമായി മമ്മൂട്ടി അബുദാബിയില്‍. വെള്ളിയാഴ്ച്ച ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് താരം അബുദബിയില്‍ എത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 6.30ന് ദല്‍മാ മാളില്‍ മമ്മൂട്ടി കൂടി പങ്കെടുക്കുന്ന ഇവന്റ് നടക്കുന്നുണ്ട്. സൗബിന്‍ ഷാഹിര്‍, സോഹന്‍ സീനുലാല്‍, സംവിധായകന്‍ ഷംദത്ത് എന്നിവരും മമ്മൂട്ടിക്കൊപ്പം ദല്‍മാ മോളില്‍ എത്തുന്നുണ്ട്.

മൂവി പ്രമോഷന്‍ ഇവന്റ് കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി സിനി റോയല്‍ സിനിമ തിയേറ്ററില്‍ സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ പ്രിവ്യു ഷോയും സംഘടിപ്പിക്കുന്നുണ്ട്.

ക്രൈം ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനായ ജെയിംസിന്റെ ജീവിതത്തിലെ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയ്ക്ക് ആധാരം. മലയാളത്തിലും തമിഴിലും ചിത്രീകരിച്ചിരിക്കുന്ന സിനിമ ഡബ്ബ് ചെയ്ത് തെലുങ്കിലും ഇറക്കുന്നുണ്ട്.