ബാഹുബലി പോലെയല്ല, വി.എഫ്.എക്‌സ് തീരെക്കുറച്ച് റിയലിസ്റ്റിക് ആവിഷ്‌കാര ശൈലിയാണ് 'മാമാങ്ക'ത്തിന്റേത്: മമ്മൂട്ടി

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്രസിനിമ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലെ സ്റ്റില്ലുകള്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ബാഹുബലി പോലെ തന്നെ വി.എഫ്.എക്സ്  രംഗങ്ങളുടെ അതിപ്രസരം ചരിത്ര സിനിമയാകുമ്പോള്‍ ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. വി.എഫ്.എക്‌സ് ഉപയോഗം വളരെക്കുറച്ച് തികച്ചും റിയലിസ്റ്റിക് ആയിട്ടായിരിക്കും സിനിമ എത്തുകയെന്ന് താരം പറഞ്ഞു.

ചിത്രത്തിന്റെ എണ്‍പത് ശതമാനത്തോളം ഭാഗങ്ങള്‍ യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്.ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് ചിത്രത്തിനായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ട്.. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

Read more

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രാചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.