മക്കള്‍ വളര്‍ന്നു, മമ്മൂട്ടിയും ജോര്‍ജും ചെറുപ്പമായി! ഗ്ലാമര്‍ കൂടിയെന്ന് ആരാധകര്‍

കാലം മാറും തോറും മമ്മൂക്ക കൂടുതല്‍ ചെറുപ്പമാവുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള തന്റെയും മക്കളുടെയും രണ്ട് കാലങ്ങളിലെ ചിത്രങ്ങളാണ് മമ്മൂക്കയുടെ സന്തതസഹചാരിയായ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മക്കള്‍ കുട്ടികളായിരിക്കുമ്പോള്‍ മമ്മൂക്കയോടൊപ്പമുള്ള 2015 ലെ ചിത്രവും, 2021ലെ ഏറ്റവും പുതിയ ഒരു ചിത്രവുമാണിത്.

ചിത്രം വൈറലായതോടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. കൂടെയുള്ള കുട്ടികള്‍ വളര്‍ന്നെങ്കിലും ജോര്‍ജിനും മമ്മൂട്ടിക്കും ഒരു മാറ്റവുമില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പരിധിയില്ലാതെ വളരുന്ന മുടിയാണ് മമ്മൂട്ടിയുടെ ഗംഭീര മാറ്റമെന്നായിരുന്നു ഒരാളുടെ കമന്റ്.

ഈ ഗ്ലാമറിന് പിന്നിലെ രഹസ്യം എന്താണെന്നായിരുന്നു ചിലരുടെ ചോദ്യം. 70-ലും ചെറുപ്പക്കാരനായിരിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് താരങ്ങളും ആരാധകരുമെല്ലാം നേരത്തെയും വാചാലരായിരുന്നു. നീലഗിരിയുടെ സെറ്റില്‍ വെച്ചായിരുന്നു ജോര്‍ജ് മമ്മൂട്ടിയെ ആദ്യമായി കണ്ടത്. അച്ഛനായ ദേവസ്യയായിരുന്നു അന്ന് മേക്കപ്പ് ചെയ്തിരുന്നത്.

ജോര്‍ജിനെ തനിക്കൊപ്പം അയച്ചൂടേ എന്നായിരുന്നു അന്ന് മമ്മൂട്ടി ചോദിച്ചത്. മേക്കപ്പില്‍ മാത്രമല്ല മായാവി സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യസറായിരുന്നു ജോര്‍ജ്. നിനക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഓരോ സിനിമയും നിര്‍മ്മിക്കാവൂ എന്ന ഉപദേശമാണ് മമ്മൂട്ടി നല്‍കിയതെന്നും ജോര്‍ജ് പറഞ്ഞിരുന്നു.