മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലളിതം സുന്ദരം ആരംഭിച്ചു. ബിജു മേനോനും മഞ്ജു വാര്യുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണിത്. സെഞ്ചുറിയുടെ സഹകരണത്തോടെയാണ് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ താരം ലളിതം സുന്ദരം നിര്‍മിക്കുന്നത്.
പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ദിലീഷ് പോത്തന്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി സുകുമാരാണ് ഛായാഗ്രഹണം. സംഗീതം ബിജിബാല്‍.
Read more
ഇന്നലെകള്‍ ഇല്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലളിതം സുന്ദരത്തിലൂടെ മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നത്.