'ഇടയ്ക്ക് ജയറാം വിളിച്ചപ്പോള്‍ ഞാനായിരുന്നു ഫോണെടുത്തത്, അന്ന് പാര്‍വതി പെരുമാറിയ പോലെ ഒരു ആര്‍ട്ടിസ്റ്റും പെരുമാറിയിട്ടില്ല'; റിസബാവയുടെ വാക്കുകള്‍..

നടന്‍ റിസബാവയുടെ അപ്രതീക്ഷിത വിയോഗം എവരേയും വേദനയിലാഴ്ത്തിയിരിക്കുകയാണ്. നടി പാര്‍വതി ജയറാമിനെ കുറിച്ച് നടന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ശ്രദ്ധേയമായി മാറിയിരിക്കുന്നത്. ഡോക്ടര്‍ പശുപതിഎന്ന സിനിമയിലായിരുന്നു റിസബാവയും പാര്‍വതിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.

സിനിമ തനിക്ക് പറ്റിയ പണിയാണോ എന്നൊക്കെയായിരുന്നു തുടക്കത്തിലെ ആശങ്ക എന്ന് റിസബാവ പറയുന്നു. നാടകത്തില്‍ നിന്നായിരുന്നു സിനിമയിലേക്ക് എത്തിയത്. അന്ന് എല്ലാത്തിനും ആശ്രയം പാര്‍വതി ആയിരുന്നു. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്ന നായകനായിരുന്നില്ല താന്‍, പകരം അന്ന് നായികയായി കത്തി നില്‍ക്കുന്ന പാര്‍വതിയുമായി സഹകരിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരാളെ പോലെയായാണ് പാര്‍വതി തന്നെ കണ്ടത്. ആ പിന്തുണ ഒരുപാട് ആശ്വാസമേകിയിരുന്നു. ഇന്നും പാര്‍വതിയോട് ഭയങ്കര ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നയാളാണ്. അന്ന് പാര്‍വതി പെരുമാറിയ പോലെ ഒരു ആര്‍ട്ടിസ്റ്റും തന്നോട് പെരുമാറിയിട്ടില്ല. അതിന് ശേഷം ആമിന ടെയ്‌ലേഴ്സില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ജയറാമുമായുള്ള പ്രേമം തലയ്ക്ക് പിടിച്ചിരിക്കുന്ന സമയമാണ്. പാര്‍വതിയുടെ അമ്മയാണെങ്കില്‍ ആകെ സ്ട്രിക്ടാണ്. ഇടയ്ക്ക് ജയറാം വിളിച്ചപ്പോള്‍ താനായിരുന്നു ഫോണെടുത്ത് സംസാരിച്ചിരുന്നത്. ജയറാം വന്നപ്പോള്‍ ഷൂട്ട് മുടങ്ങി. പാര്‍വതി സെറ്റില്‍ ഇല്ലായിരുന്നു. ജയറാമിനെ വിവാഹം ചെയ്തതോടെ പാര്‍വതിയോടുള്ള ബഹുമാനം കൂടുകയായിരുന്നു എന്നും റിസബാവ പറയുന്നുണ്ട്.