'ഉണ്ട'യ്ക്ക് ശേഷം ഖാലിദ് റഹമാന്‍, ടൊവീനോയ്‌ക്കൊപ്പം; മുഹ്‌സിന്‍ പെരാരി-അഷ്‌റഫ് ഹംസയുടെ തിരക്കഥ

മമ്മൂട്ടി ചിത്രം ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹമാന്‍ ടൊവീനോ തോമസിനെ നായകനാക്കി ചിത്രം ഒരുക്കുന്നു. പുതിയ ചിത്രത്തിന്റെ വിശേഷം ടൊവീനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ടൊവീനൊയോടൊപ്പം ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മുഹ്സിന്‍ പെരാരിയും തമാശ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ് അണ് ഛായാഗ്രഹണം നിര്‍വഹിക്കുക. സുഷിന്‍ ശ്യാമും റെക്സ് വിജയനും ഷഹബാസ് അമനുമാണ് സംഗീതം.

Read more

ഫോറന്‍സിക് ആണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ടൊവീനോ ചിത്രം. മംമ്ത മോഹന്‍ദാസാണ ചിത്രത്തില്‍ നായിക. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.