ഭാര്യയോട് സെക്‌സ് ആവശ്യപ്പെട്ടാല്‍ വൃത്തികെട്ടവന്‍, ‘ഏതെങ്കിലും രീതിയില്‍ സെക്സ് ചെയ്യാന്‍ നോക്കിയാല്‍ ഞാന്‍ ബലാത്സംഗി; വിവാദത്തിന് തിരി കൊളുത്തി കാര്‍ത്തിക് ആര്യന്റെ വാക്കുകള്‍

ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്റെ വാക്കുകള്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. നടന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പതി പത്നി ഓര്‍ വോയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാല്‍ ട്രെയിലറില്‍ കാര്‍ത്തിക് ആര്യന്‍ പറയുന്ന ഡയലോഗാണ് ഇതിന് പിന്നില്‍.  ബലാത്സംഗത്തെ ഹാസ്യവത്ക രിക്കുകയാണ് ചിത്രം എന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ട്രെയിലറിന് എതിരേ ഉയരുന്നത്.

കാര്‍ത്തിക് ആര്യന്റെ കഥാപാത്രം തന്റെ സുഹൃത്തിനോട് പറയുന്നതാണ് ഡയലോഗ്. ഭാര്യയോട് സെക്സ് ചോദിച്ചാല്‍ ഞാന്‍ വൃത്തികെട്ടവന്‍, ഭാര്യയ്ക്ക് സെക്സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍ ഏതെങ്കിലും രീതിയില്‍ സെക്സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനാകും.’ ഇതാണ് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. തമാശയാക്കേണ്ടതാണോ ബലാത്സംഗം എന്നാണ് വിമര്‍ശകരുടെ ചോദ്യം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇത്രയധികം ചോദ്യം ചെയ്യുന്ന കാലഘട്ടത്തില്‍ അനാവശ്യമായ തമാശകള്‍ സമൂഹത്തെ പിന്നോട്ടടിക്കുകയല്ലേ ചെയ്യുന്നത് എന്നാണ് വിമര്‍ശം.

ഭൂമി പട്നേക്കര്‍, അനന്യ പാണ്ഡ്യേ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ശാക്തീകരിക്കുന്നതാണ് കഥ എന്നുമാണ് ഭൂമി പറയുന്നത്. മുഡസ്സര്‍ അസീസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍ ആറിനാണ് തിയേറ്ററില്‍ എത്തുന്നത്.