'വീരന്‍മാര്‍ മാത്രമേ കിരീടം ധരിക്കാവൂ'; കമലിനും ഫഹദിനും ഒപ്പം വിജയ്‌യും, 'വിക്രം' ഫസ്റ്റ്‌ലുക്ക്

കമല്‍ ഹാസനെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന “വിക്രം” ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. കമലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററിലുണ്ട്. മൂവരുടെയും ക്ലോസപ്പുകള്‍ അടങ്ങിയതാണ് പോസ്റ്റര്‍.

“”വീരന്‍മാര്‍ മാത്രമേ കിരീടം ധരിക്കാവൂ”, ഞങ്ങളുടെ കഴിവുകളില്‍ ഏറ്റവും മികച്ചത് നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഞാന്‍ വീണ്ടും ധൈര്യപ്പെടുന്നു. മുമ്പത്തെപ്പോലെ, ഞങ്ങള്‍ക്ക് വിജയം നല്‍കൂ! വിക്രം..”” എന്ന കുറിപ്പോടെയാണ് കമല്‍ഹാസന്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

കമല്‍ഹാസന്റെ 232-ാം ചിത്രമാണ് വിക്രം. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ ടീസര്‍ കമലിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ എത്തിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. നടന്‍ നരെയ്‌നും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും.

Kamal Haasan and Lokesh Kanagaraj

ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ചിത്രം അടുത്ത് തന്നെ ചെന്നൈയില്‍ ആരംഭിക്കും. 2022ല്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.