ആടിപ്പാടി മഞ്ജുവും കാളിദാസും; റാക്വലും പ്രൊഫസറുമെന്ന് ആരാധകര്‍, വൈറല്‍

Advertisement

കാളിദാസ് ജയറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന സിനിമയിലെ ഒരു ലൊക്കേഷന്‍ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ജു വാര്യരുടെ കൂള്‍ ലുക്കും കാളിദാസിന്റെ കണ്ണട വച്ചുള്ള ലുക്കും കണ്ടതോടെ റാക്വലും പ്രൊഫസറുമെന്നാണ് ആരാധകര്‍ പറയുന്നത്.

സ്പാനിഷ് ടെലിവിഷന്‍ സീരിസായ ‘മണി ഹെയ്സ്റ്റി’ലെ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രങ്ങളാണ് റാക്വലും പ്രൊഫസറും. ഇരുവരുടെയും ലുക്ക് മണി ഹെയ്സ്റ്റ് ഓര്‍മിപ്പിക്കുന്നുവെന്നാണ് ആരാധകരുടെ പക്ഷം. നേരത്തെ മണി ഹെയ്സ്റ്റിലൂടെ ശ്രദ്ധേയമായ ‘ചാവോ ബെല്ല’ ഗാനം വീണയില്‍ മീട്ടിയും മഞ്ജു എത്തിയിരുന്നു.

View this post on Instagram

#jackandjill

A post shared by Kalidas Jayaram (@kalidas_jayaram) on

സന്തോഷ് ശിവന്‍ സംവിധാനെ ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.