‘ഇത് കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ’; റാസ്പുട്ടിന്‍ ഡാന്‍സുമായി ജയസൂര്യയുടെ മകള്‍

കോവിഡ് പ്രവര്‍ത്തകര്‍ക്ക് ട്രിബ്യൂട്ടായി റാസ്പുട്ടിന്‍ ഡാന്‍സ് കളിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യയുടെ മകള്‍.

ജയസൂര്യ തന്നെയാണ് ഡാന്‍സ് വീഡിയോ തന്റെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു എന്നും വീഡിയോ പങ്കുവെച്ച് താരം കുറിച്ചു.

ജാനകിയെയും നവീനെയും പോലെ ആശുപത്രി വേഷത്തിലാണ് കൊച്ചു ജാനകി റാസ്പുട്ടീന് ചുവട് വെച്ചിരിക്കുന്നത്. ജാനകിയെയും നവീനെയും ജയസൂര്യ ടാഗ് ചെയ്തിട്ടുമുണ്ട്.