മകന്‍റെ സിനിമാപ്രവേശനത്തിന് പിന്നിലെ കഥ വിശദീകരിച്ച് ജയം രവി

ജയം രവിയെ നായകനാക്കി ഇന്ത്യയുടെ ആദ്യ ബഹിരാകാശ സിനിമ ടിക് ടിക് ടിക് ജനുവരി 26ന് തീയേറ്ററുകളിലെത്തുകയാണ്. ശക്തി സുന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ജയം രവിയുടെ മകന്‍ ആരവിന്റെ അരങ്ങേറ്റചിത്രം കൂടിയാണിത് എന്നതാണ്. ചിത്രത്തില്‍ അച്ഛനും മകനുമായി തന്നെയാണ് ഇരുവരും വേഷമിടുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ആരവെത്തിയതിനു പിന്നിലെ രസകരമായ കാരണം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജയം രവി വെളിപ്പെടുത്തി.

“ശക്തി ആദ്യം തന്നെ ചിത്രത്തില്‍ ഒരച്ഛന്റെ വേഷമാണെനിക്കുള്ളതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതെന്റെ ഇമേജിനെ ബാധിക്കുമോ ഇതിനെപ്പറ്റി ഞാന്‍ ചിന്തിക്കുന്നതെന്തായിരിക്കും എന്നൊക്കെയോര്‍ത്ത് ടെന്‍ഷനിലായ അദ്ദേഹം എന്നെ വിളിച്ചു ചോദിച്ചു മകനായി അഭിനയിക്കാന്‍ മകന്‍ ആരവിനെ തന്നെയെടുത്താലോ എന്ന്.

Read more

എനിക്ക് ഒരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കാനാവില്ലെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആരവിനോട് ചോദിച്ചപ്പോള്‍ അവന് പൂര്‍ണ്ണ സന്തോഷം. അവന്‍ ഷൂട്ടിങ് സെറ്റിലേയ്ക്ക് എന്റെയൊപ്പം വന്നു. തുടക്കകാരന്റെ പേടിയോ പരിഭ്രമമോ ഒന്നുമില്ലാതെ അഭിനയിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി. അവന് സ്വന്തമായി ഒരു അഭിനയശൈലിയുണ്ട്. ഉപദേശിക്കാന്‍ പോകാതെ അവനെ അതില്‍ തന്നെ വിടുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു”. ജയം രവി പറഞ്ഞു.