സ്വാതന്ത്ര്യ ദിനത്തില്‍ സേനാപതിയുടെ പോസ്റ്റര്‍; 'ഇന്ത്യന്‍ 2' വിന്റെ പോസ്റ്റര്‍ വൈറലാകുന്നു

ഉലകനായകന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2വിനായി കാത്തിരിക്കുകായണ് ആരാധകര്‍. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര സമരസേനാനിയാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ വേഷമിടുന്നത്. സ്വാതന്ത്ര ദിനത്തില്‍ ചിത്രത്തിന്റെ പ്രത്യേക പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇറക്കിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 1996-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ പിന്തുടര്‍ച്ചയായി ചിത്രം വീണ്ടും ഒരുങ്ങുമ്പോള്‍ സ്വാതന്ത്ര്യ സമരസേനാനിയും കളരി അഭ്യാസിയുമായ സേനാപതിയായി തന്നെയാണ് കമല്‍ഹാസന്‍ എത്തുന്നത്. 200 കോടി ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.

രാകുല്‍ പ്രീത്, കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.