പ്രിയദർശൻ സിനിമകൾക്ക് പിന്നിലെ ഹോളിവുഡ് ചിത്രങ്ങൾ........

മലയാളത്തിലെ എക്കാലെത്തയും ജനപ്രിയ സിനിമകൾ സംവിധാനം ചെയ്ത ഫിലിം മേക്കറാണ് പ്രിയദർശൻ. കോമഡി, ഫാമിലി, ആക്ഷൻ, പ്രണയം തുടങ്ങി എല്ലാ ചേരുവകളും കൃത്യമായെത്തുന്ന പ്രിയദർശൻ സിനിമകളിലെ രം​ഗങ്ങൾ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരമാണ്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ എത്തിയ ചിത്രങ്ങൾ അപൂർവമായി മാത്രമേ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുള്ളൂ. പ്രിയ​ദർശൻ ചിത്രങ്ങളെ മികച്ച സിനിമകൾ എന്ന് പറയുന്നതിലും മികച്ച റീമേക്കുകൾ എന്ന് പറയുന്നതാണ് സത്യം അത്തരത്തിൽ പ്രിയദർശൻ സിനിമകൾക്ക് പ്രചോദനമായ ചില ഹോളിവുഡ് സിനിമകൾ നോക്കാം.

പ്രിയദർശന്റെ ക്ലാസിക്കുകളിലൊന്നാണ് താളവട്ടം. താളവട്ടം റിലീസിനെത്തിയിട്ട് മുപ്പത്തിയാറ് കൊല്ലം പൂർത്തിയായെങ്കിലും സിനിമ കണ്ട് വിനോദിന്റെ ജീവിതം ഒരു വിങ്ങലായി മനസിൽ കൊണ്ട് നടന്നവരാണ് മലയാള സിനിമാപ്രേമികൾ. മോഹൻലാൽ, കാർത്തിക, ലിസി, നെടുമുടി വേണു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രം 1986 ലാണ് റിലീസിനെത്തിയത്. ഹോളിവുഡിലെ ക്ലാസിക്കായ വൺ ഫ്‌ള്യു ഓവർ ദ കുക്കൂസ് നെസ്റ്റ് എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു പ്രിയ​ദർശൻ താളവട്ടം ഒരുക്കിയത്.

Mohanlal, Karthika - Thalavattam movie scene by Appappan777 and  Rikky_MM_DubmasS on Smule: Social Singing Karaoke App

കാഴ്ച്ചക്കാരനെ ആദ്യ അവസാനം ചിരിപ്പിച്ച പ്രിയദർശന്റെ എവർഗ്രീൻ കോമഡി സിനിമയായിരുന്നു ബോയിംഗ് ബോയിംഗ്. എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എവർഷൈൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എവർഷൈൻ ആണ്. 1965-ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചലച്ചിത്രമാണ് പ്രിയദർശൻ മലയാളത്തിൽ പുനർനിർമ്മിച്ചത്. 2005-ൽ പ്രിയദർശൻ തന്നെ ഗരം മസാല എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം പുനർനിർമ്മാണം നടത്തിയിരുന്നു, മോഹൻലാൽ മുകേഷ്, മണിയൻപിള്ള രാജു തുടങ്ങിയവർ തകർകത്തഭിനയിച്ച ചിത്രം ഏക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.

ഹോളിവുഡ് ചിത്രം സ്‌റ്റേക്ക് ഔട്ടിൽ നിന്നുമാണ് പ്രിയദർശൻ വന്ദനത്തിന് പ്രചോദനം കണ്ടെത്തുന്നത്. തിയേറ്ററിൽ പരാജയപ്പെട്ടു പോയെങ്കിലും പിന്നീട് ടിവിയിലൂടെ മലയാളികൾ ഏറ്റെടുത്ത വന്ദനം ഇന്നും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. മോഹൻലാൽ ചിത്രത്തിൽ പതിവ് പോലെ വലിയ മാറ്റം വരുത്തിയാണ് പ്രിയൻ വന്ദനം ഒരുക്കിയത്. ചിത്രത്തിലെ ട്രാജിക്ക് എൻഡാണ് സിനിമ പരാജയപ്പെടാൻ കാരണമായത്. മോഹൻലാലും മുകേഷും പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു കാക്കക്കുയിൽ. ഈ സിനിമ ഹോളിവുഡ് ചിത്രം എ ഫിഷ് കോൾഡ് വാൻഡയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പ്രിയൻ ഒരുക്കിയതാണ്.

Past To Present Who Can Replace Mohanlal Mukesh And Other If Vandanam Is  Remade Now Dulquer Salmaan Nithya Menen - Filmibeat

നാടോടിക്കാറ്റിന് ശേഷം മോഹൻലാൽ-ശ്രീനിവാസൻ കോമ്പോയിലെ മറ്റൊരു ഹിറ്റായിരുന്നു ചന്ദ്രലേഖ. നിരവധി പ്രേക്ഷക പ്രശംസ ഏറ്റ് വാങ്ങിയ ചിത്രം സാന്ദ്ര ബുള്ളക്കിന്റെ വൈൽ യു വേർ സ്ലീപ്പിംഗ് എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ്. ജെന്റർ റിവേഴ്‌സാണ് പ്രിയദർശൻ വരുത്തിയ മാറ്റം. മോഹൻലാൽ-മുകേഷ് കോമ്പോ ഒരുമിച്ച് 2011 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അറബിയും ഒട്ടകവും പി മാധവൻ നായരും. വലിയ വിജയമാകാതിരുന്ന ചിത്രവും ഹോളിവുഡിൽ നിന്നെത്തിയതാണ്.

ഈ സിനിമയുടെ ബേസിക് പ്ലോട്ട് പ്രിയൻ കടമെടുത്തിരിക്കുന്നത് ഹോളിവുഡ് ചിത്രമായ നത്തിംഗ് ടു ലൂസിൽ നിന്നുമാണ്. കാലിലെ കൊലുസ്സ് കിലുക്കി നന്ദിനി തമ്പുരാട്ടി ഊട്ടി കാണാൻ ഇറങ്ങിയിട്ട് 31 കൊല്ലം പിന്നീടുമ്പോഴും മലയാള സിനിമയിൽ എന്നെന്നും റിപ്പീറ്റ് വാല്യൂ ഉള്ള, തലമുറകളെ ഒരുപോലെ രസിപ്പിച്ച ചിത്രമായിരുന്നു കിലുക്കം.

25 Years Of Kilukkam: Some Interesting Facts About The Mohanlal Starrer -  Filmibeat

സിനിമ എന്ന നിലയിൽ മൊത്തത്തിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെങ്കിലും കിലുക്കത്തിന്റെ അടിസ്ഥാന പ്രമേയം റോമൻ ഹോളിഡെ എന്ന ചിത്രത്തിനോട് സാമ്യമുള്ളതാണ്. ഇനിയും ഏറെ ചിത്രത്തങ്ങൾ ഹോളിവുഡിൽ നിന്ന് മോളിവുഡിന്റെ മണ്ണിലെത്തി പ്രേക്ഷ്കരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് അത്തരം ചിത്രങ്ങൾക്കായി കാത്തിരിക്കാം