ഒരു ഗോദ്‌റെജിന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് നാലാം വര്‍ഷം; ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

Advertisement

അകം സംഗീത ബാന്‍ഡുമായി എത്തി സംഗീതാസ്വാദകരുടെ മനസ്സുകളില്‍ ഇടം നേടിയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഹരീഷ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. നാല് വര്‍ഷങ്ങളായി പേസ്മേക്കറുമായി ജീവിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഗായകന്‍ പങ്കുവെച്ചിരിക്കുന്നത്.

ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ്:

തോളെല്ലിന് താഴെ, നെഞ്ചിന്‍ കുഴിയില്‍ ഒരു ഗോദ്‌റെജിന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4-ാം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാര്‍ഷികവും…

ആധുനിക വൈദ്യ ശാസ്ത്രത്തിനും, ഡോക്ടര്‍മാര്‍ക്കും ഒരുപാട് നന്ദി, സ്‌നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്‌നേഹം. More power to me. നബി: കൂളിംഗ് ഗ്ലാസ് വിട്ടു ഒരു കളിയും ഇല്ല. കണ്ണുപൊട്ടന്‍ ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.

നിരവധി സംഗീതജ്ഞരുടെ ഗാനങ്ങള്‍ പാടി ആരാധകരെ സ്വന്തമാക്കിയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. അകം ബാന്‍ഡിന് പുറമേ നിരവധി സിനിമകളിലും ഇതിനകം ഹരീഷ് പാടിയിട്ടുണ്ട്.

തോൾ എല്ലിന് താഴെ, നെഞ്ചിൻ കുഴിയിൽ ഒരു godrej ഇന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4 ആം വർഷം….

Posted by Harish Sivaramakrishnan on Thursday, October 22, 2020